QatarUpdatesWeather

ഒക്ടോബർ മനോഹരമായ മാസമായിരിക്കും, കാലാവസ്ഥാ പ്രവചനവുമായി മെറ്റീരിയോളജി ഡിപാർട്മെന്റ്

ശനിയാഴ്ച ഉച്ചതിരിഞ്ഞ് ചില സ്ഥലങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുൻ മാസങ്ങളെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ താപനില ക്രമേണ കുറയുമെന്നും വാരാന്ത്യത്തിലെ കാലാവസ്ഥാ റിപ്പോർട്ടിൽ, ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രവചിച്ചു.

അടുത്ത രണ്ട് ദിവസത്തെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 31 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. രണ്ട് ദിവസങ്ങളിലെയും കടലിന്റെ ഉയരം പ്രധാനമായും 1 മുതൽ 2 അടി വരെ വ്യത്യാസമുണ്ടാവുകയും ചിലപ്പോൾ 3 അടി വരെ ഉയരുകയും ചെയ്തേക്കാം. ഈ രണ്ട് ദിവസങ്ങളിലും കാറ്റ് 5 മുതൽ 15 നോട്ടിക്കൽ മൈൽ വേഗതയിലായിരിക്കും. രണ്ട് ദിവസങ്ങളിലും ദൃശ്യപരത 3-7 കിലോമീറ്റർ ആയിരിക്കും.

ഒക്ടോബർ ശരത്കാലത്തിന്റെ രണ്ടാം മാസമായതുകൊണ്ട് ഉച്ചതിരിഞ്ഞ് ക്യുമുലസ് മേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്നും ക്യുഎംഡി അറിയിച്ചു. അതിരാവിലെ, പ്രത്യേകിച്ചും ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകുമെന്നും അവർ പറഞ്ഞു. താപനില ക്രമേണ കുറയുന്നതിനാൽ മുൻ മാസങ്ങളെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിലെ കാലാവസ്ഥ കൂടുതൽ മനോഹരമാകുമെന്നും ക്യുഎംഡി കൂട്ടിച്ചേർത്തു.

ഈ മാസം, പ്രതിദിന ശരാശരി താപനില 29.7 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് ക്യുഎംഡി വ്യക്തമാക്കി. ഈ മാസത്തെ ഏറ്റവും താഴ്ന്നതും ഉയർന്നതുമായ താപനില 16.6 ഡിഗ്രി സെൽഷ്യസിനും 43.4 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button