QatarUpdates

റമദാൻ മാസത്തിലെ ഔദ്യോഗിക ജോലിസമയം തീരുമാനിച്ച് ക്യാബിനറ്റ്

മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും റമദാൻ മാസത്തിലെ ജോലി സമയം വ്യക്തമാക്കുന്ന സർക്കുലർ കാബിനറ്റ് കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തി ഇന്ന് പുറത്തിറക്കി.

ഹിജ്റ 1443ലെ റമദാൻ പ്രമാണിച്ച്, സിവിൽ സർവീസുകാർക്ക് ഔദ്യോഗിക ജോലി സമയം രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയുള്ള അഞ്ച് മണിക്കൂറായി മാറ്റാൻ തീരുമാനിച്ചതായി സർക്കുലറിൽ പറയുന്നു.

ജോലി ആവശ്യകതകളും ഔദ്യോഗിക ജോലി സമയവും (അഞ്ച് മണിക്കൂർ) ജീവനക്കാരൻ പൂർത്തിയാക്കിയാൽ, പരമാവധി രാവിലെ പത്ത് മണി വരെ വൈകാൻ ജീവനക്കാരനെ അനുവദിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button