InternationalQatar

ഇരുനൂറിലധികം ഉപഭോക്താക്കൾക്ക് ഉംറ നിർവഹിക്കാൻ അവസരമൊരുക്കി ഉറീദു

ഉംറ നിർവഹിക്കാൻ തങ്ങളുടെ 200ലധികം ഉപഭോക്താക്കളെ വിജയകരമായി എത്തിച്ചതായി ഉറീദു അറിയിച്ചു. തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സ്ട്രാറ്റജിക്ക് അനുസൃതമായി വിശുദ്ധ റമദാൻ മാസത്തിൽ ആരംഭിച്ച ബ്ലെസ്ഡ്മൊമന്റ്സ് കാമ്പെയ്‌നിന്റെ ഭാഗമായാണ് ഉറീദു ഉംറ ട്രിപ്പ് നടത്തിയത്.

പ്രമുഖ ഖത്തറി ഇൻഫ്ലുവൻസേഴ്സായ ഖാലിദ് ജാസിം, ഹമദ് അൽ ജമീല, അബ്ദുല്ല അൽ ഗഫ്രി, ഖലീഫ അൽ ഹാറൂൺ, അമീന മൂസ, ഖത്നോളജി, ഖത്തർ ലിവിംഗ് എന്നിവരുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തിയത്. കാമ്പെയ്‌നിൽ പങ്കെടുക്കാനും യാത്ര വിജയിക്കാനുള്ള റാഫിൾ നറുക്കെടുപ്പിൽ പ്രവേശിക്കാനും ഒന്നോ അതിലധികമോ ഇൻഫ്ലുവൻസേഴ്സിനെ പിന്തുടരാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

വിജയികൾ, ഇൻഫ്ലുവൻസേഴ്സ്, ജീവനക്കാർ, സംഘാടകർ എന്നിവരുൾപ്പെടെ 270ലധികം യാത്രക്കാരെ വഹിച്ചുകൊണ്ട് മക്കയിലേക്ക് രണ്ട് വിമാനങ്ങളിലാണ് ഉറീദു യാത്ര സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button