BusinessQatar

ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ഉറീദു മറ്റൊരു റീട്ടെയിൽ ഷോപ്പ് കൂടി ആരംഭിച്ചു

ഖത്തറിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്ററായ ഉറീദു റീട്ടെയിൽ ശൃംഖല വിപുലീകരിച്ച് മറ്റൊരു കടയുടെ ഉദ്ഘാടനം കൂടി പ്രഖ്യാപിച്ചു. വുക്കെയറിലെ ലുലു എസ്‌ദാൻ ഒയാസിസിലെ പുതിയ ഷോപ്പ് പ്രീമിയം ഡീലർ ഗഷാമിന്റെ നിയന്ത്രണത്തിലാണ്.

ഉപഭോക്താക്കൾക്ക് എല്ലാ സേവനങ്ങളും ഉറീദുവിന്റെ ഈ ഷോപ്പു വഴി ലഭ്യമാകും. പുതിയ കട ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 12 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ 11 വരെയും ഉച്ചക്ക് 12 മണി മുതൽ രാത്രി 12 വരെയും തുറന്നിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button