InternationalQatar

ഈദ് അൽ അദ്ഹ അവധിക്കാലത്ത് അബു സമ്റ അതിർത്തി വഴി യാത്ര ചെയ്തത് ഇരുപത്തയ്യായിരത്തിലധികം പേർ

ഈദ് അൽ അദാ അവധിക്കാലത്ത് ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിലെ അബു സമ്ര അതിർത്തി വഴി 25000ത്തിൽ കൂടുതൽ യാത്രക്കാർ കടന്നു പോയതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് സോഷ്യൽ മീഡിയയിലെ ഒരു ഇൻഫോഗ്രാഫിക്കിലൂടെ പങ്കിട്ടു.

2021 ജൂലൈ 18 മുതൽ 25 വരെ ഈദ് അൽ-അദ്ഹ കാലയളവിൽ മൊത്തം 10,117 വാഹനങ്ങൾ അതിർത്തിയിലൂടെ കടന്നുപോയി. 5,418 എണ്ണം ഖത്തറിലേക്കും 4,699 വാഹനങ്ങൾ പുറത്തേക്കുമാണ് യാത്ര ചെയ്തത്. മൊത്തം 26,132 യാത്രക്കാർ ഇതുവഴി കടന്നുപോയി. ഇതിൽ 14,004 പേർ രാജ്യത്തേക്ക് പ്രവേശിച്ചു, 12,128 പേർ രാജ്യത്ത് നിന്ന് പുറത്തുകടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button