HealthQatar

കൊവിഡ് നിയന്ത്രണങ്ങളുടെ ഇളവിന്റെ നാലാം ഘട്ടം നീട്ടിവെച്ചു, മൂന്നാം ഘട്ടം ഓഗസ്റ്റിലും തുടരും

കോവിഡ് പകർച്ചവ്യാധി തടയാനുള്ള നിയന്ത്രണങ്ങൾ ക്രമേണ നീക്കുന്നതിന്റെ മൂന്നാം ഘട്ടം ഓഗസ്റ്റ് മാസത്തിലും തുടരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ചു. നേരത്തെ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാം ഘട്ടം ജൂലൈ 30ന് ആരംഭിക്കുമെന്നാണു അറിയിച്ചിരുന്നത്.

ജനങ്ങൾക്കു സംരക്ഷണം നൽകുന്നതിനും സാമൂഹികവും സാമ്പത്തികവുമായ ജീവിതം സാധാരണ നിലയിലേക്ക് പുന:സ്ഥാപിക്കുന്നതിനും സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ആരോഗ്യ സംബന്ധമായ പ്രധാന സൂചകങ്ങൾ മന്ത്രാലയം നിരീക്ഷിക്കുന്നത് തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാൻ അർഹതയുള്ള, ഇതുവരെ എടുക്കാത്ത എല്ലാ ആളുകളോടും മന്ത്രാലയം വാക്സിനേഷൻ എടുക്കാൻ ആഹ്വാനം ചെയ്തു. ഇതുവഴി കുടുംബാംഗങ്ങൾക്കും സമൂഹത്തിലെ അംഗങ്ങൾക്കും സംരക്ഷണം നൽകാനുംസാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങിവരാനും കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button