HealthQatar

ഖത്തറിൽ കൊവിഡിനെ ചെറുത്തു തോൽപ്പിക്കാൻ സഹായിച്ച ഘടകങ്ങൾ വെളിപ്പെടുത്തി എച്ച്എംസി മേധാവി

ശരിയായ രീതിയിലുള്ള അണുബാധ നിയന്ത്രണവും, സമൂഹത്തിൽ ബോധവല്‍ക്കരണം നടത്തിയതുമാണ് പുതിയ കൊവിഡ് വകഭേദങ്ങളും തരംഗങ്ങളും നേരിടാന്‍ രാജ്യത്തെ സഹായിച്ചതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അണുബാധ നിയന്ത്രണ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജമീല അല്‍ അജ്മി അഭിപ്രായപ്പെട്ടു.

രോഗികളെയും ആരോഗ്യ മേഖലയിലെ ജീവനക്കാരെയും സംരക്ഷിക്കുന്നതിനും, ആശുപത്രികൾ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവക്കുള്ളില്‍ കോവിഡ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിലും ആരോഗ്യ ക്രമീകരണങ്ങള്‍ക്ക് പുറത്ത് വൈറസ് വ്യാപനം എങ്ങിനെ തടയാം എന്നതിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിലാണ് അണുബാധ നിയന്ത്രണ വിഭാഗം ശ്രദ്ധ കേന്ദ്രീകരിച്ചത്.

പുതിയ വേരിയന്റിനെതിരെ നടത്തിയ ചെറുത്തു നിൽപ്പിനൊപ്പം ഭാവിയിലെ തരംഗങ്ങൾക്ക് എങ്ങനെ തയ്യാറാകാമെന്നും പ്രതികരിക്കാമെന്നും എച്ച്എംസി ഇതിനകം തന്നെ പഠിച്ചതായും അവര്‍ പറഞ്ഞു. കമ്മ്യൂണിറ്റി അംഗങ്ങളുടെ പിന്തുണയെ പരാമർശിച്ച അവർ ആരോഗ്യവിഭാഗം മികച്ച രീതിയിൽ തുടരേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button