QatarUpdates

വാട്ടർ ബിൽ വർദ്ധിക്കും, ഇനി മുതൽ സാനിറ്റൈസേഷൻ ഫീസും ബില്ലിൽ ഉൾപ്പെടുമെന്ന് കഹ്റാമ

സാനിറ്റൈസേഷൻ ചാർജുകൾ 2021 ജനുവരി മുതൽ ഈടാക്കി തുടങ്ങുമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) ഓർമ്മിപ്പിച്ചു. സാനിറ്റൈസേഷൻ ഫീസടക്കമുൾപ്പെട്ട ആദ്യ ബിൽ ഇഷ്യു ചെയ്യാൻ പോകുന്നതിനു മുൻപാണ് ഇതേക്കുറിച്ച് കഹ്റാമ വെളിപ്പെടുത്തിയത്.

”സാനിറ്റൈസേഷൻ ഫീസ് 2021 ജനുവരി മുതൽ നൽകേണ്ടതാണ്, ഇത് കഹ്‌റാമ നൽകുന്ന പ്രതിമാസ ജല ഉപഭോഗ ബില്ലിന്റെ 20 ശതമാനത്തിന് തുല്യമായിരിക്കും. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) നൽകുന്ന സാനിറ്റൈസേഷൻ സേവനങ്ങൾക്കായാണ് കഹ്‌റാമ ഫീസ് ഈടാക്കുന്നത്. ” കഹ്‌റാമ ഇന്നലെ ട്വീറ്റ് ചെയ്തു.

ഖത്തറി സ്വദേശികളുടെതല്ലാത്ത വീടുകൾക്കും എല്ലാ ഓർഗനൈസേഷനുകൾക്കും ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) നൽകുന്ന പ്രതിമാസ ജല ബില്ലിന്റെ മൂല്യത്തിന്റെ 20 ശതമാനമായി ഈ സേവനത്തിനുള്ള ഫീസ് കണക്കാക്കും. ഖത്തരി സ്വദേശികളുടെ വീടുകളിൽ ഈ സേവനം സൗജന്യമായി നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button