InternationalQatar

റെക്കോർഡ് നേട്ടത്തോടെ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി തിരഞ്ഞെടുക്കപ്പെട്ട് ഖത്തർ എയർവേയ്സ്

ആറാമത്തെ തവണയും സ്കൈട്രാക്സ് എയർലൈൻ ഓഫ് ദി ഇയർ അവാർഡ് നേടി റെക്കോർഡ് നേട്ടം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ഖത്തർ എയർവേയ്സ് നേടി.

“ഞങ്ങൾ അത് വീണ്ടും നേടിയിരിക്കുന്നു! ഖത്തർ എയർവേയ്‌സ് സ്കൈട്രാക്സ് ‘എയർലൈൻ ഓഫ് ദി ഇയർ’ എന്ന നേട്ടം റെക്കോർഡോടെ ആറാമത്തെ തവണയും സ്വന്തമാക്കി. ഞങ്ങളുടെ ബിസിനസ് ക്ലാസ് സേവനങ്ങൾ (ലോഞ്ച്, എയർലൈൻ സീറ്റ്, ഓൺ-ബോർഡ് കാറ്ററിംഗ്), ‘മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ’ എന്നിവയടക്കം നാല് വിഭാഗത്തിൽ ‘ലോകത്തിലെ ഏറ്റവും മികച്ചത്’ അവാർഡുകളും ഞങ്ങൾ നേടി.” എയർലൈൻ ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ ഉപഭോക്തൃ സർവേ 23 മാസത്തെ (2019 സെപ്റ്റംബർ മുതൽ ജൂലൈ 2021 വരെ) വിശകലനമാണു നടത്തിയത്. കൂടാതെ 2021 അവാർഡുകളിൽ ആഗോള പകർച്ചവ്യാധി സമയത്തുള്ള യാത്രകളോടൊപ്പം സാധാരണ യാത്രകളും ഉൾപ്പെടുന്നു.

മികച്ച 20 എയർലൈനുകളെ വിലയിരുത്തുമ്പോൾ 2019നെ അപേക്ഷിച്ച് ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും പ്രധാന എയർലൈനുകൾ ഇപ്പോഴും ഈ ഉയർന്ന സ്ഥാനങ്ങളിൽ ആധിപത്യം പുലർത്തുന്നു.

സർവേ ഫലങ്ങളിൽ ഉൾപ്പെട്ട 350 ലധികം എയർലൈനുകളിൽ സിംഗപ്പൂർ എയർലൈൻസ് രണ്ടാമതും സ്ഥാനത്തും ANA ഓൾ നിപ്പോൺ എയർവേസ് മൂന്നാമതു നിൽക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button