InternationalQatar

സോഷ്യൽ മീഡിയയിൽ താരമായ ബംഗ്ലാദേശ് സ്വദേശിക്ക് അഭിനന്ദനവുമായി അംബാസിഡർ

വീൽചെയറിൽ നിസ്സഹായനായ ഒരാളെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ചതിന് ഈയടുത്ത് വലിയ പ്രശംസ നേടിയ തലാബാത് റൈഡറായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് യാസിൻ നടത്തിയ മാതൃകാപരമായ പ്രവൃത്തിയെ ഖത്തറിലെ ബംഗ്ലദേശ് അംബാസഡർ എംഡി ജാഷിം ഉദ്ദീൻ അഭിനന്ദിച്ചു.

നിസ്സഹായനായ ഒരാൾ തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് കണ്ട യാസിൻ തിരക്കേറിയ റോഡിൽ തന്റെ ഡെലിവറി ബൈക്ക് നിർത്തി വീൽചെയർ തള്ളി സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ അയാളെ സഹായിച്ചു. ഒരു വഴിയാത്രക്കാരൻ ഈ സംഭവത്തിന്റെ വീഡിയോ ഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെ അത് വൈറലാവുകയായിരുന്നു.

മാനുഷികപരമായ ഉത്തരവാദിത്വം പ്രകടിപ്പിച്ചതിന് ഖത്തറി അതോറിറ്റി യാസിന് അവാർഡ് നൽകിയിരുന്നു. അടുത്തിടെ ബംഗ്ലാദേശ് എംബസിയിൽ വച്ച് അംബാസഡർ ഉദ്ദീൻ യാസിന്റെ പ്രവർത്തിയെ അഭിനന്ദിക്കുകയും ഒരു ചെറിയ പുരസ്കാരം നൽകുകയും ചെയ്തു.

അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ, ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ സഹമനുഷ്യനെ സഹായിക്കാനുള്ള ബോധമാണ് തന്റെ പ്രവൃത്തിക്കു കാരണമെന്നും മാതാപിതാക്കളിൽ നിന്നാണ് താൻ ഈ മൂല്യം പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു. യാസിനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഖത്തറിൽ രാജ്യത്തെക്കുറിച്ച് മികച്ച പ്രതിച്ഛായ സൃഷ്ടിക്കാൻ സഹായിക്കണമെന്ന് അംബാസഡർ ബംഗ്ലാദേശ് പൗരന്മാരോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button