InternationalQatar

ഖത്തർ ഉപരോധം ഉടൻ അവസാനിക്കുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപിന്റെ ഉപദേശകൻ ഖത്തറിൽ

ഡൊണാൾഡ് ട്രംപിന്റെ മരുമകനും മുഖ്യ ഉപദേശകനുമായ ജാറെദ് കുഷ്നർ ദോഹയിലെത്തി. ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ അമീറുമായി ചർച്ചകൾ നടത്താനാണ് അദ്ദേഹം ദോഹയിൽ എത്തിയതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

തിങ്കളാഴ്ച സൗദി സന്ദർശിച്ച് ചർച്ചകൾ നടത്തിയതിനു ശേഷമാണ് കുഷ്നർ ഖത്തറിലെത്തിയിരിക്കുന്നത്. ഇതാണ് ഉപരോധം ഉടൻ അവസാനിക്കുമെന്ന സൂചനകൾ ശക്തമാകാൻ കാരണം. ന്യൂയോർക്ക് പോസ്റ്റും ഇക്കാര്യം റിപ്പോർട്ടു ചെയ്തിരുന്നു.

ഇറാനിലെ റാഡിക്കൽ ഇസ്ലാമിസ്റ്റുകളുമായി ബന്ധം ആരോപിച്ച് 2017 ജൂൺ മുതൽ സൗദി, ബഹ്റൻ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനു മേൽ നടത്തിയ ഉപരോധം അവസാനിക്കുന്നത് മിഡിൽ ഈസ്റ്റിലെ എല്ലാവർക്കും സന്തോഷകരമായ വാർത്തയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button