Qatar

ഖത്തറിൽ നിശ്ചിത തുകയ്ക്കപ്പുറമുള്ള ഇടപാടുകൾക്ക് പണം ഉപയോഗിക്കാനാവില്ല

ഖത്തറില്‍ പണമിടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. 50000 റിയാലിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പണം ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം. ഖത്തര്‍ കാബിനറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.

എല്ലാത്തരം വസ്തുവകകളുടെയും വില്‍പന, വാങ്ങല്‍, വാടകയ്ക്ക് നല്‍കല്‍, അവയില്‍ മാറ്റം വരുത്തല്‍, എല്ലാത്തരം വാഹനങ്ങളുടെയും അവയുടെ വ്യതിരിക്തമായ നമ്പറുകളുടെയും വില്‍പ്പന, വാങ്ങല്‍, വാടക, കടല്‍ ഗതാഗത വാഹനങ്ങളുടെ വില്‍പ്പനയും വാങ്ങലും വാടകയ്ക്ക് നല്‍കലും, എല്ലാ വിലയേറിയ ലോഹങ്ങളുടെയും രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും വില്‍പ്പനയും വാങ്ങലും വാടകയ്ക്കെടുക്കലും, ഒട്ടകങ്ങള്‍, കുതിരകള്‍, കന്നുകാലികള്‍, ഫാല്‍ക്കണുകള്‍ എന്നിവയുടെ വില്‍പനയും വാങ്ങലും വാടകയ്ക്ക് നല്‍കല്‍ എന്നീ അഞ്ച് ട്രേഡിംഗ് മേഖലകളില്‍ 50,000 റിയാലില്‍ കൂടുതല്‍ മൂല്യമുള്ള ഇടപാടുകളില്‍ പണം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കി.

ഈ പരിധി കവിയുന്ന ഇടപാടുകള്‍ക്ക്, ചെക്കുകള്‍, ബാങ്ക് ട്രാന്‍സ്ഫര്‍, ബാങ്ക് കാര്‍ഡുകള്‍ തുടങ്ങിയ ഇതര പേയ്മെന്റ് രീതികള്‍ ഉപയോഗിക്കണം. ക്യാഷ് ട്രാന്‍സാക്ഷന്‍സ് നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നത് പോലെ, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അല്ലെങ്കില്‍ ഏതെങ്കിലും ട്രേഡ് വിദേശ കറന്‍സി പുറപ്പെടുവിച്ച എല്ലാ ബാങ്ക് നോട്ടുകളും നാണയങ്ങളും മറ്റുള്ളവയും ഉപയോഗിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button