Qatar

1200 നിരോധിത ഗുളികകൾ ഖത്തറിലേക്കു കടത്താനുള്ള ശ്രമം തടഞ്ഞു

നിരോധിത ലഹരി വസ്തുക്കൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു.

എയർകണ്ടീഷണറിനുള്ളിൽ നിറച്ച നിലയിൽ ലിറിക്ക ഗുളികകൾ കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ട വീഡിയോയിൽ അഴിച്ചതിനു ശേഷമാണ് ഗുളികകൾ കണ്ടെത്തിയതെന്ന് കാണിക്കുന്നു. 1200 ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തത്.

ദിവസങ്ങൾക്ക് മുമ്പ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും കള്ളക്കടത്ത് ശ്രമം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തിയിരുന്നു. യാത്രക്കാരന്റെ വയറ്റിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചതായി ഇൻസ്‌പെക്ടറുടെ സംശയത്തെ തുടർന്നാണ് ശ്രമം പരാജയപ്പെട്ടത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button