IndiaQatar

കൂടുതൽ ഇന്ത്യൻ സർവകലാശാലകൾ ഖത്തറിലെത്തും, ഇന്ത്യ-ഖത്തർ ആദ്യ മന്ത്രിതല യോഗം 2022 മധ്യത്തിൽ

ഇന്ത്യയുടെയും ഖത്തറിന്റെയും സംയുക്ത സമിതിയുടെ ആദ്യ മന്ത്രിതല യോഗം 2022 മധ്യത്തിൽ നടക്കും. കൂടുതൽ മേഖലകളിലേക്ക് ബന്ധം വ്യാപിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരു രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികൾ ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുരക്ഷ, പ്രതിരോധം, വിദ്യാഭ്യാസം, സംസ്കാരം, ബിസിനസ്സ്, ടൂറിസം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരണത്തിനുള്ള വാതിലുകൾ തുറക്കുന്നതോടൊപ്പം അവ വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായി വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഖത്തറിലെ ഇന്ത്യൻ നിക്ഷേപം ഉയർന്ന പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുന്നു, കൂടുതൽ വളർച്ചയുടെ സൂചന നൽകിക്കൊണ്ട് പ്രമുഖ ഇന്ത്യൻ വ്യവസായികൾ രാജ്യം സന്ദർശിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളെ ഇവിടെ ഉപരിപഠനം നടത്താൻ സഹായിക്കുന്നതിനായി കൂടുതൽ ഇന്ത്യൻ സർവകലാശാലകൾ ഖത്തറിലേക്ക് വരാൻ ഒരുങ്ങുകയാണ്.” അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button