InternationalQatar

ബഹ്റെനി സൈനികബോട്ടുകൾ സമുദ്രാതിർത്തി കടന്നത് ഖത്തർ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

കഴിഞ്ഞ നവംബർ 25ന് ബഹ്റെന്റെ സൈനിക ബോട്ടുകൾ തങ്ങളുടെ സമുദ്രാതിർത്തിയിൽ അനുമതിയില്ലാതെ പ്രവേശിച്ചത് ഖത്തർ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ഐക്യരാഷ്ട്രസഭയിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയായ ഷെയ്ഖ ആല്യ അഹമ്മദ് ബിൻ സൈഫ് അൽ താനി നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബർ 9ന് ബഹ്റെൻ സൈനിക വിമാനങ്ങൾ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതിനു സമാനമായ ഈ പ്രവൃത്തി മേഖലയിലെ സമാധാനാന്തരീക്ഷത്തെ തകർക്കുന്നതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഖത്തറിന്റെ ഭാഗത്തു നിന്നും സമാധാനപരമായ നീക്കങ്ങൾ മാത്രമേ ഉണ്ടാകൂവെന്നും പ്രകോപനപരമായ പ്രവർത്തനങ്ങളിൽ സംയമനം തുടരുമെന്നും എന്നാൽ ബഹ്റെന്റെ ഇത്തരം നീക്കങ്ങളിൽ ഇടപെടണമെന്നും സന്ദേശത്തിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button