IndiaQatar

ചരിത്രത്തെ വളച്ചൊടിക്കുന്നു, അക്ഷയ് കുമാറിന്റെ സിനിമക്ക് ഖത്തർ ഉൾപ്പെടെ മൂന്നു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വിലക്ക്

അക്ഷയ് കുമാർ നായകനായി എത്തുന്ന സിനിമയായ ‘ബെൽബോട്ടം’ ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിരോധിച്ചതായി റിപ്പോർട്ടുകൾ. 1984ൽ ഇന്ദിരാ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ നടന്ന വിമാനറാഞ്ചലുമായി ബന്ധപ്പെട്ടുള്ള സിനിമ ചരിത്രത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നു എന്നാണ് ഇതിനു കാരണമായി പറയുന്നത്.

1984ൽ ലാഹോറിൽ നിന്നും റാഞ്ചിയ വിമാനം ദുബായിലെത്തിയപ്പോൾ അന്നത്തെ യുഎഇ പ്രതിരോധ മന്ത്രി ആയിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ആ സാഹചര്യങ്ങളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തത്. വിമാനം റാഞ്ചിയവരെ പിടികൂടിയതും യുഎഇ തന്നെയാണ്.

എന്നാൽ സിനിമയിൽ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്നുള്ള സംഘം റാഞ്ചിയവരെ പിടികൂടിയെന്നാണു ചിത്രീകരിക്കുന്നത്. ഇതേത്തുടർന്നാണു മിഡിൽ ഈസ്റ്റ് സെൻസർ ബോർഡ് ഇതിനെ വിലക്കിയതെന്നാണു റിപ്പോർട്ടുകൾ.

അക്ഷയ് കുമാറിനു പുറമെ വാണി കപൂർ, ലാറ ദത്ത, ഹുമ ഖുറേഷി, ആദിൽ ഹസൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ത്രീഡി ഫോർമാറ്റിലായിരുന്നു ചിത്രം തീയ്യേറ്ററുകളിൽ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button