InternationalQatar

ക്രൂയിസ് ലൈൻ ഇന്റര്‍നാഷണല്‍ അസോസിയേഷനുമായി പങ്കാളിത്തം സ്ഥാപിക്കാൻ ഖത്തർ ടൂറിസം

ഖത്തർ ടൂറിസം യു.കെ, അയര്‍ലന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്രൂയിസ് ലൈന്‍ ഇന്റര്‍നാഷണല്‍ അസോസിയേഷനുമായി (CLIA) പങ്കാളിത്തം സ്ഥാപിക്കുന്നു. മേഖലയിൽ ക്രൂയിസ് ടൂറിസം വർദ്ധിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഇതിനു പുറമേ നവംബര്‍ 4ന് നടക്കുന്ന ക്രൂയിസ് ലൈന്‍ ഇന്റര്‍നാഷണല്‍ അസോസിയേഷൻ ഡേയുടെയും ഡിസംബറില്‍ നടക്കുന്ന ക്രൂയിസ് ഫോറത്തിന്റേയും പ്രധാന സ്പോൺസർമാരും ഖത്തര്‍ ടൂറിസമായിരിക്കും.

ഖത്തറിന്റെ ടൂറിസം പദ്ധതികളിൽ പ്രധാനപ്പെട്ട ക്രൂയിസ് ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന് ക്രൂയിസ് ലൈന്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍, ട്രാവല്‍ ഏജന്റുമാര്‍, പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും ഇതിന്റെ ഭാഗമായി പദ്ധതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button