HealthQatarUpdates

ഖത്തറിൽ 613 പുതിയ കൊവിഡ് രോഗികൾ, രോഗമുക്തി 1035 പേർക്ക്

ഖത്തറിൽ ഇന്ന് 613 പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1035 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 341590 ആയി.

പുതിയ 613 കേസുകളിൽ 43 പേർ വിദേശത്ത് നിന്ന് മടയെത്തിയ യാത്രക്കാരും 570 എണ്ണം കമ്മ്യൂണിറ്റി കേസുകളുമാണ്. എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 350801 ആണ്. 8555 ആക്റ്റീവ് കൊവിഡ് കേസുകൾ നിലവിലുണ്ട്. രാജ്യത്ത് ഇതുവരെ 656 മരണം റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28166 ടെസ്റ്റുകൾ മന്ത്രാലയം നടത്തിയതോടെ ഇതുവരെ ആകെ 3341845 പേർക്കാണ് മന്ത്രാലയം പരിശോധന നടത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 6 കേസുൾപ്പെടെ 67 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് 40 കേസുകൾ ഐസിയുവിലുണ്ട്.

മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു:
– ശാരീരിക അകലം പാലിക്കുക
– മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക
– മാസ്ക് ധരിക്കുക
– പതിവായി കൈ കഴുകുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button