Qatar

കൾച്ചറൽ വില്ലേജിലെ പീജിയൺ ടവറുകൾ ബുധനാഴ്ച പൊളിക്കുമെന്ന് കത്താറ

കൾച്ചറൽ വില്ലേജിലെ പീജിയൺ ടവറുകൾ ഫെബ്രുവരി 16 ബുധനാഴ്ച പൊളിക്കുമെന്ന് കത്താറ അറിയിച്ചു. പുതിയ ആവശ്യങ്ങൾക്ക് അനുസൃതമായി ഇവ പുനർനിർമ്മിക്കുമെന്നും കത്താറ കൾച്ചറൽ വില്ലേജിന്റെ ജനറൽ മാനേജർ ഡോ. ഖാലിദ് അൽ സുലൈത്തി ചെയ്തു.

കത്താറയുടെ പടിഞ്ഞാറ് ഭാഗത്ത് പള്ളിയോട് ചേർന്ന് മൂന്ന് പീജിയൺ ടവറുകളുണ്ട്, കൂടാതെ കിഴക്ക് ഭാഗത്ത് കടലിനോട് ചേർന്നും രണ്ട് ഗോപുരങ്ങളുണ്ട്. എല്ലാ ടവറുകളും നവീകരിക്കുമോ അതോ ചിലത് മാത്രമാണോ പുനർനിർമിക്കുകയെന്നു വ്യക്തമല്ല.

ഖത്തറിലെ സന്ദർശകർക്കിടയിൽ വളരെ പ്രചാരമുള്ള പീജിയൺ ടവറുകൾ സ്വദേശികളും സന്ദർശകരും ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫ് ചെയ്ത രാജ്യത്തെ ഘടനകളിലൊന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button