QatarSports

ഫിഫ അറബ് കപ്പ് 2021ന് വളണ്ടിയർമാരെ ക്ഷണിക്കുന്നു

ഫിഫ അറബ് കപ്പ് 2021 സംഘാടകരായ – ഫിഫ, ഖത്തർ ഫുട്ബോൾ അസോസിയേഷൻ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി), ഫിഫ ലോകകപ്പ് ഖത്തർ 2022 എൽ‌എൽ‌സി – എന്നിവർ അറബ് കപ്പിന് വളണ്ടിയർമാരാകാൻ 18 വയസും അതിൽ കൂടുതലുമുള്ള ആളുകളെ തിരയുന്നു.

കാണികളുടെ സേവനങ്ങൾ, ആതിഥേയത്വം, ബ്രോഡ്കാസ്റ്റിംഗ് ആൻഡ് മീഡിയ എന്നിവയിലേക്കാണ് വളണ്ടിയർമാരെ വേണ്ടത്. സന്നദ്ധപ്രവർത്തകർക്ക് മുഴുവൻ പരിശീലനവും ടൂർണമെന്റ് അക്രഡിറ്റേഷനും ബ്രാൻഡഡ് യൂണിഫോമും ലഭിക്കും. അവർക്ക് ഭക്ഷണത്തിനും പൊതുഗതാഗത ഉപയോഗത്തിനും അർഹതയുണ്ട്.

സന്നദ്ധപ്രവർത്തകർ ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരായിരിക്കണം. അറബിയിൽ പ്രാവീണ്യമുള്ളതും അനുഗുണമായിരിക്കും. ടൂർണമെന്റിന്റെ പ്രവൃത്തി ദിവസങ്ങളിലും വാരാന്ത്യങ്ങളിലുമായി ഏകദേശം എട്ട് മണിക്കൂർ വീതം നീണ്ടുനിൽക്കുന്ന എട്ട് ഷിഫ്റ്റുകളിൽ ഇവർ ലഭ്യമായിരിക്കണം. ഡിസംബർ 18ന് ടൂർണമെന്റ് സമാപിക്കും.

വളണ്ടിറായി അപേക്ഷിക്കാനുള്ള ലിങ്ക്: https://www.qatar2022.qa/en/opportunities/community-engagement/volunteers

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button