HealthQatarUpdates

ഖത്തറിൽ കൊവിഡ് നിർദ്ദേശം ലംഘിച്ച സലൂൺ അടച്ചുപൂട്ടി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (എം‌സി‌ഐ) ഖത്തറിലെ ഒരു സലൂൺ & സ്പാ സെന്റർ അടപ്പിച്ചു.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് മന്ത്രാലയം നേരത്തെ നൽകിയ മുൻകരുതൽ നടപടികൾ ലംഘിച്ചതിനാലാണ് അസീസിയയിൽ സ്ഥിതിചെയ്യുന്ന എ&എം സലൂൺ ആൻഡ് സ്പാക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം ട്വിറ്ററിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. 15 ദിവസത്തേക്കാണ് സലൂൺ അടയ്ക്കുക.

വാണിജ്യകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും 16001 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button