Qatar

നിർമാണ മേഖലയിലെ മാലിന്യങ്ങൾ പുനരുപയോഗിക്കാനുള്ള പദ്ധതിയുമായി പരിസ്ഥിതി മന്ത്രാലയം

ദേശീയ സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അനുസൃതമായി, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (എംഎംഇ) 40 ദശലക്ഷം ടൺ നിർമാണ മാലിന്യങ്ങൾ റാവാദത്ത് റാഷെഡ് ലാൻഡ്‌ഫില്ലിൽ പുനരുപയോഗിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്തി.

റോഡുകളുടെയും കെട്ടിടങ്ങളുടെയും അടിസ്ഥാന വികസനത്തിന് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളായി ഈ മാലിന്യങ്ങൾ മാറ്റപ്പെടും. “ഗവേഷണങ്ങളെ അടിസ്ഥാനമാക്കി, ഖത്തർ പ്രൈമറി മെറ്റീരിയൽസ് കമ്പനി (ക്യുപിഎംസി) പ്രാദേശിക കരാറുകാരുമായി സഹകരിച്ച് ഈ നിർമാണ മാലിന്യങ്ങൾ പുനരുപയോഗം ചെയ്യാൻ ആരംഭിക്കും.” എംഎംഇയിലെ സയന്റിഫിക് റിസർച്ച് ടീം ഹെഡ് ഡോ. മുഹമ്മദ് സെയ്ഫ് അൽ കുവാരി പറഞ്ഞു.

എം‌എം‌ഇയിലെ എൻവയോൺമെന്റൽ സെക്ടർ ആസ്ഥാനത്ത് റീസൈക്കിൾ ചെയ്ത നിർമാണ മാലിന്യങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ശില്പശാലയിൽ അൽ കുവാരി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഖത്തറിലേക്കുള്ള കല്ല് ഇറക്കുമതി 50 ശതമാനത്തിലധികം കുറയ്ക്കാൻ പദ്ധതി സഹായിക്കുമെന്ന് അൽ കുവാരി പറഞ്ഞു.

ശില്പശാലയിൽ ഐആർഡി സിഇഒ ഡോ. ഖാലിദ് ഹസൻ, ക്യുപിഎംസി സിഇഒ എംഗ് എസ്സ മുഹമ്മദ് അലി കൽദാരി, ക്യുഎൻ‌ആർ‌എഫിൽ നിന്നുള്ള ഷെയ്ഖ് ഡോ. അബ്ദുല്ല അൽ താനി എന്നിവർക്കു പുറമേ അഷ്ഗലിൽ നിന്നുള്ള പ്രതിനിധികളും കരാർ കമ്പനികളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button