Qatar

ഹയ്യ കാർഡ് ഉടമകൾക്കും ഖത്തർ മ്യൂസിയങ്ങളിലേക്കു സൗജന്യ പ്രവേശനം

നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം എന്നിവ ഒഴികെയുള്ള എല്ലാ മ്യൂസിയങ്ങളിലേക്കും ഹയ്യ കാര്‍ഡ് ഉടമകള്‍ക്കു സൗജന്യമായി പ്രവേശനം ലഭിക്കുമെന്ന് ഖത്തര്‍ മ്യൂസിയങ്ങള്‍ അറിയിച്ചു. ഫിഫ ലോകകപ്പ് 2022 ഖത്തറിന്റെ അവസാനം വരെ ഇതു തുടരും. രാജ്യത്ത് നടക്കുന്ന വിവിധ എക്‌സിബിഷനുകളിലും ഈ സൗജന്യം ബാധകമാണ്. നേരത്തെ താമസ വിസയുള്ളവര്‍ക്കും ജിസിസി പൗരന്മാര്‍ക്കും ഖത്തര്‍ മ്യൂസിയംസ് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരുന്നു.

3-2-1 ഖത്തര്‍ ഒളിമ്പിക് & സ്പോര്‍ട്സ് മ്യൂസിയം, മാതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ഖത്തര്‍ മ്യൂസിയം ഗാലറി – അല്‍ റിവാഖ് എന്നിവ ഉള്‍പ്പെടെ ഗാലറികളിലേക്കും മ്യൂസിയങ്ങളിലേക്കും ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് പ്രവേശനം ലഭിക്കും.

ഹയ്യ കാര്‍ഡുള്ള സന്ദര്‍ശകര്‍ക്ക് വേള്‍ഡ് ഓഫ് ഫുട്‌ബോള്‍ (3-2-1), തയ്സിര്‍ ബാറ്റ്നിജി: നോ കണ്ടീഷന്‍ ഈസ് പെര്‍മനന്റ് (മാതാഫ്), ലുസൈല്‍ മ്യൂസിയം: ടെയ്ല്‍സ് ഓഫ് എ കണക്റ്റഡ് വേള്‍ഡ് , അല്‍ റിവാഖ്), ആര്‍ട്ട് മില്‍ മ്യൂസിയം 2030 (ഖത്തര്‍ ഫ്‌ലോര്‍ മില്‍സ് വെയര്‍ഹൗസ്), ലേബര്‍ ഓഫ് ലവ്: എംബ്രോയ്ഡറിംഗ് ഫലസ്തീനിയന്‍ ഹിസ്റ്ററി (ഖത്തര്‍ മ്യൂസിയംസ് ഗാലറി – കത്താറ), തുടങ്ങിയ എക്‌സിബിഷനുകളിലേക്കും സൗജന്യ പ്രവേശനം ആസ്വദിക്കാം. ഇവയില്‍ മിക്കതും ഇപ്പോള്‍ ആഴ്ചയില്‍ 7 ദിവസവും തുറന്നിരിക്കും.

ഇതുകൂടാതെ, ഖത്തര്‍ മ്യൂസിയങ്ങള്‍ മിക്ക സൈറ്റുകളുടെയും (അല്‍ സുബാറ, ദാദു ഗാര്‍ഡന്‍സ്, ആര്‍ട്ട് മില്‍ മ്യൂസിയം 2030 ഒഴികെ) പ്രവൃത്തി സമയം രാത്രി 10:00 വരെ നീട്ടാന്‍ തീരുമാനിച്ചു, വരാന്‍ പോകുന്ന സന്ദര്‍ശകര്‍ക്ക് രാത്രി 8:00 മുതല്‍ 9 വരെയുളള ടൈം സ്‌ളോട്ട് ബുക്ക് ചെയ്യാന്‍ കഴിയും. ഇത് ഡിസംബര്‍ 20 വരെ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button