Qatar

ഖത്തർ ദേശീയ ദിനത്തിനു മുന്നോടിയായി ജനങ്ങൾക്കു സന്ദേശവുമായി ആരോഗ്യമന്ത്രി

ഖത്തർ ദേശീയ ദിനത്തിനു മുന്നോടിയായി രാജ്യത്തെ ജനങ്ങൾക്ക് അഭിനന്ദന സന്ദേശവുമായി ആരോഗ്യമന്ത്രി ഡോ. ഹനൻ അൽ മുഹമ്മദ് കുവാരി. ഖത്തർ അമീറിനും കുടുംബാംഗങ്ങൾക്കും രാജ്യത്തെ മറ്റു ഭരണാധികാരികൾക്കും ആശംസകൾ നേർന്ന ആരോഗ്യമന്ത്രി രാജ്യത്തിന്റെ സുരക്ഷക്കും സുസ്ഥിരതക്കും സൗഖ്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനയും അറിയിച്ചു.

കൊവിഡ് മൂലം അസാധാരണമായ ഒരു സമയത്താണ് ദേശീയദിന ആഘോഷം നടക്കുന്നതെന്നും കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്തെ ജനങ്ങൾ പാലിച്ചു വന്ന സുരക്ഷാ മുൻകരുതലുകൾ വീണ്ടും തുടരണമെന്നും മന്ത്രി ഓർമിപ്പിച്ചു. കൊവിഡിനെ തടയാൻ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ ശീലങ്ങൾ തുടരണമെന്നും മന്ത്രി അറിയിച്ചു.

കൊവിഡിനെതിരെ മുൻനിരയിൽ നിന്നു പോരാടിയ ആരോഗ്യപ്രവർത്തകർ, വളണ്ടിയർമാർ, ഹെൽത്ത് പ്രൊഫഷണലുകൾ തുടങ്ങിയവർക്കും ഇതിനോടു സഹകരിച്ച ജനങ്ങൾക്കും നന്ദി പറഞ്ഞ ഹനൻ അൽ കുവാരി ഏവർക്കും ആശംസകളും നേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button