Qatar

സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒഴുകുന്ന ഹോട്ടൽ ഖത്തറിൽ വരുന്നു

സൗരോർജ്ജം, കാറ്റ്, വേലിയേറ്റം, വേലിയിറക്കം എന്നിവയിലൂടെയുള്ള ഊർജ്ജം എന്നിവ വഴി സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്ന വളരെ സാവധാനത്തിൽ കറങ്ങുന്ന ഒരു ഫ്ലോട്ടിംഗ് ഇക്കോ ഹോട്ടൽ ഖത്തർ തീരത്ത് വരാൻ ഒരുങ്ങുന്നതായി തുർക്കി വാസ്തുവിദ്യാ ഡിസൈൻ സ്റ്റുഡിയോയായ ഹെയ്‌റി അറ്റക് അറിയിച്ചു.

ഊർജ്ജ നഷ്ടം കുറയ്ക്കുന്നതിനും മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത 152 മുറികളുള്ള ‘ഇക്കോ ഫ്ലോട്ടിംഗ് ഹോട്ടലിന്റെ’ രൂപകൽപ്പനയും സ്റ്റുഡിയോ (HAADS) പങ്കിട്ടു.

ഹരിത ഊർജ്ജം ഉൽ‌പാദിപ്പിക്കുന്നതിനൊപ്പം, മഴവെള്ള സംഭരണവും ഹോട്ടലിൽ ഉൾപ്പെടുന്നു. ചുഴിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമിക്കുന്ന മേൽക്കൂര മഴവെള്ളം ശേഖരിക്കുകയും അത് ഗ്രേ വാട്ടറാക്കി ഹോട്ടലിന്റെ ഹരിത പ്രദേശങ്ങൾ നനയ്ക്കാനും ഉപയോഗിക്കുന്നു.

സമുദ്രജലം ശുദ്ധീകരിച്ച് ശുദ്ധജലം നൽകുകയും പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രീതിയിൽ മലിനജലം കൃത്യമായി സംസ്കരിക്കുകയും ചെയ്യും. ഭക്ഷ്യ മാലിന്യങ്ങളെ വളമാക്കി മാറ്റുന്നതിനായി മാലിന്യ വിഭജന യൂണിറ്റുകൾ വികസിപ്പിക്കാനും HAADS പദ്ധതിയിടുന്നു.

അതിഥികൾക്ക് കാറിലോ ബോട്ടിലോ ഹെലികോപ്റ്ററിലോ ഹോട്ടലിൽ പ്രവേശിക്കാം. 700 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ലോബിയാണ് ഹോട്ടലിനുള്ളത്. 152 മുറികളിൽ ഓരോന്നിനും സ്വന്തമായി ബാൽക്കണി ഉണ്ട്. ഹോട്ടൽ കറങ്ങുന്നതനുസരിച്ച് അതിഥികൾക്ക് വ്യത്യസ്ത കാഴ്ചകൾ ലഭിക്കും.

ഇൻഡോർ, ഔട്ട്‌ഡോർ നീന്തൽക്കുളങ്ങൾ, സൗന, സ്പാ, ജിം, മിനി ഗോൾഫ് കോഴ്‌സ് എന്നിവയും പ്രോഗ്രാമിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button