Qatar

ട്രക്ക് ചേസിസിനുള്ളിൽ വച്ചു മയക്കുമരുന്നു ഖത്തറിലേക്കു കടത്താൻ ശ്രമം

അൽ റുവൈസിലെ മാരിടൈം കസ്റ്റംസ് വിഭാഗം ഹാഷിഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ട്രക്ക് ചേസിസിന് സമീപം രഹസ്യ രീതിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ഹാഷിഷിന് ഒരു കിലോഗ്രാം ഭാരം ആയിരുന്നു. ഇതിന്റെ ചിത്രങ്ങൾ കസ്റ്റംസ് പങ്കു വെച്ചിട്ടുണ്ട്.

നിയമവിരുദ്ധമായ വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അധികൃതർ തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിനും ഏറ്റവും പുതിയ ഉപകരണങ്ങളും തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണാ മാർഗങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button