HealthIndiaQatar

ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് മാത്രമെടുത്ത് ഖത്തറിൽ എത്തിയവർക്ക് ആശ്വസിക്കാം

ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസെടുത്തു ഖത്തറിലേക്കു വന്നവർക്ക് ആശ്വാസമായി അസ്ട്രാസെനകയുടെ കൂടുതൽ ഡോസ് ഖത്തറിലെത്തി. കോവാക്‌സുമായുള്ള കരാറിന്റെ ഭാഗമായി 48,000 ആസ്ട്രാസെനെക വാക്‌സിന്‍ ഡോസാണു ഖത്തറിലെത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡിന്റെ ആദ്യ ഡോസെടുത്തു ഖത്തറില്‍ വന്നവർക്ക് രണ്ടാം ഡോസായി അസ്ട്രസെനിക്ക പൊതുജനാരോഗ്യ മന്ത്രാലയം നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടയിൽ അസ്ട്രസെനക സ്‌റ്റോക്ക് പരിമിതമായത് ഒരു ഡോസ് കൊവിഷീൽഡ് ഇന്ത്യയിൽ നിന്നുമെടുത്ത് ഖത്തറിലെത്തിയ ആളുകളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.

ആസ്ട്രാസെനെക്ക വാക്സിനുകൾ എത്തിയത് ഖത്തറിലെ വാക്സിൻ വിതരണത്തിന് ഊർജ്ജം നൽകുകയും വാക്സിനേഷൻ പ്രോഗ്രാം വേഗത്തിലാക്കുകയും ചെയ്യും. എല്ലാ പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായി വാക്സിനേഷൻ നൽകുന്ന പരിപാടിയുടെ ഭാഗമായി ഖത്തറിലെ ജനസംഖ്യയിലെ യോഗ്യരായ അംഗങ്ങൾക്ക് വാക്സിനുകൾ നൽകും.

ഖത്തര്‍ ദേശീയ വാക്‌സിന്‍ കാമ്പയിന്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയാണെന്നും അര്‍ഹരായവര്‍ക്ക് അസ്ട്ര സെനിക വാക്‌സിന്‍ നല്‍കുമെന്നും കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിനുള്ള ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് കമ്മറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button