HealthQatar

സിദ്ര മെഡിസിനിൽ കൊവിഡ് പരിശോധന നടത്താം

ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം സിദ്ര മെഡിസിനെ  കോവിഡ് പരിശോധനാ കേന്ദ്രമായി സ്ഥിരീകരിച്ചു. പണമടച്ചു പിസിആർ പരിശോധന നടത്താൻ കഴിയുന്ന സ്വകാര്യ സേവനമായാണ് സിദ്ര മെഡിസിൻ പ്രവർത്തിക്കുക.

അപ്പോയിന്റ്മെൻറ് വഴി മാത്രമേ സേവനം ലഭ്യമാകൂ. 4003 3333 എന്ന നമ്പറിൽ വിളിച്ച് ഇതു ബുക്ക് ചെയ്യാൻ കഴിയും. 500 ഖത്തർ റിയാൽ ഫീസുള്ള പരിശോധനയുടെ ഫലങ്ങൾ 24 മണിക്കൂറിനുള്ളിൽ കൈമാറും.

“സിദ്ര മെഡിസിൻ ഒരു കോവിഡ് നിയുക്ത ആശുപത്രിയല്ല. കൂടാതെ കോവിഡ് രോഗികൾക്ക് ചികിത്സയും നൽകുന്നില്ല. കൊവിഡ് സംബന്ധിച്ച ഏത് അന്വേഷണത്തിനും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 16000ൽ വിളിക്കുക.” ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button