EntertainmentQatar

ഖത്തറിൽ മൂന്നു പുതിയ പൊതു പാർക്കുകൾ കൂടി വരുന്നു

ഔട്ട്‌ഡോർ ഫിറ്റ്നസ് ഉപകരണങ്ങൾ, കളിസ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള ആകർഷണങ്ങളുമായി മൂന്ന് പുതിയ പൊതു പാർക്കുകൾ അടുത്ത വർഷം ഖത്തറിൽ ആരംഭിക്കും. അൽ ഗറഫ പാർക്ക്, ഉമ് അൽ സനീം പാർക്ക് എന്നീ രണ്ട് പുതിയ പാർക്കുകളുടെ നിർമ്മാണവും റാവദത്ത് അൽ ഖൈൽ പാർക്കിന്റെ വികസനവും (അൽ മുണ്ടാസ പാർക്ക്) കഴിഞ്ഞ വർഷം പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ആരംഭിച്ചിരുന്നു.

മൂന്ന് പാർക്കുകളിലെയും വിശാലമായ പ്രദേശങ്ങളിൽ ആയിരക്കണക്കിന് മരങ്ങളും ചെടികളും ഉണ്ടാകും. സന്ദർശകർക്കായി റെസ്റ്റോറന്റുകൾ, ഫിറ്റ്നസ് ഉപകരണങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവപോലുള്ള സൗകര്യങ്ങളും നിർമിക്കുന്നുണ്ടെന്ന് അഷ്ഗൽ വെബ്‌സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. 2021ന്റെ അവസാനത്തോടെ പാർക്കുകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്.

മൂന്ന് പൊതു പാർക്കുകൾ വരുന്നത് ഖത്തറിലുള്ളവർക്ക് ആരോഗ്യകരമായ വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കൂടുതൽ അവസരമൊരുക്കുകയും രാജ്യത്തെ ഹരിത പ്രദേശങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഈ വർഷം ഫെബ്രുവരിയിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) ഖത്തർ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് പൊതു പാർക്കുകൾ തുറന്നിരുന്നു.

അൽ ബെയ്റ്റ് സ്റ്റേഡിയം, അൽ ജനൗബ് സ്റ്റേഡിയം, വെസ്റ്റ് ബേയ്ക്കടുത്തുള്ള ഒനൈസയിലെ മുൻ അൽ എർസൽ സ്റ്റേഷൻ ട്രെയിനിങ്ങ് സൈറ്റ്സ് ക്ലസ്റ്റർ എന്നിവിടങ്ങളിലാണ് ഈ പാർക്കുകൾ സ്ഥിതിചെയ്യുന്നത്. ഓരോ പാർക്കിലും ടെന്നീസ്, ബാസ്കറ്റ്ബോൾ കോർട്ടുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ജോഗിംഗ്, സൈക്ലിംഗ് ട്രാക്കുകൾ, തുറസ്സായ സ്ഥലങ്ങൾ, വ്യായാമ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഖത്തറിൽ 95 ഓളം പാർക്കുകളുണ്ട്, അവയിൽ ഭൂരിഭാഗവും ദോഹയിലാണ്. ആകെ 38 പാർക്കുകൾ ദോഹയിലുള്ളപ്പോൾ അൽ റയാനിൽ 29 പാർക്കുകൾ ഉണ്ട്. ഉം സലാലിൽ അഞ്ച് പബ്ലിക് പാർക്കുകളും അൽ ഷീഹാനിയയ്ക്ക് മൂന്ന് പാർക്കുകളുമാണുള്ളത്.

റാവദത്ത് അൽ ഖൈൽ പാർക്ക് (അൽ മുണ്ടാസ പാർക്ക്), അൽ ഗറഫ, ഉം അൽ സെനീം എന്നിവിടങ്ങളിൽ പുതിയ പാർക്കുകളുടെ നിർമ്മാണവും വികസനവും കഴിഞ്ഞ വർഷം നവംബറിൽ അഷ്ഗൽ പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button