Qatar

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ടോയ് ഫെസ്റ്റിവലിനു തയ്യാറെടുത്ത് ഖത്തർ

സ്‌പേസ്‌ടൂണിന്റെ പങ്കാളിത്തത്തോടെ, ‘ഖത്തർ ടോയ് ഫെസ്റ്റിവൽ’ ആതിഥേയത്വം വഹിക്കാൻ ഖത്തർ ടൂറിസം ഒരുങ്ങുന്നു. ഇത് ദേശീയതലത്തിൽ തന്നെ ആദ്യമായാണ്. ഇത് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഇവന്റായി മാറും.

ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) ജൂലൈ 13 മുതൽ ഓഗസ്റ്റ് 5 വരെ, ‘ലൈവ് ദ ടെയിൽസ് ആൻഡ് എൻജോയ് ദി ഗെയിംസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ ബാർബി, ബ്ലിപ്പി, ബ്ലൂയ്, കൊകോമലോൺ, ഡിസ്‌നി, ഹാപ്പികാപ്പി, മാർവൽ, ഫോർട്ട്‌നൈറ്റ് .എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ 25ലധികം കളിപ്പാട്ട ബ്രാൻഡുകൾ ഉണ്ടാകും.

25 ദിവസത്തെ പരിപാടിയിൽ, കുട്ടികൾക്കും കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ട ചില കഥാപാത്രങ്ങളെ കാണാനും ബാർബി ഡ്രീംഹൗസ്, ലൈഫ്-സൈസ് മോണോപൊളി ബോർഡ് തുടങ്ങിയവയിൽ പങ്കെടുക്കാനും ഏറ്റവും പുതിയ കളിപ്പാട്ടങ്ങൾ വാങ്ങാനും അവസരം ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button