QatarSports

ഫിഫ ലോകകപ്പ് ആരാധകർക്കായി ഖത്തർ ഔട്ട്ഡോർ മ്യൂസിയമായി മാറും

2022ലെ ഫിഫ ലോകകപ്പിനായി എത്തുന്ന ആരാധകർക്കും സന്ദർശകർക്കും അവരുടെ യാത്രയിലുടനീളം പൊതുകലയുടെ സവിശേഷമായ അനുഭവം ഖത്തറിലെ വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ, ഹോട്ടലുകൾ, ഫാൻ സോണുകൾ, സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിൽ നൽകാനുള്ള പദ്ധതികൾ പൂർത്തിയാകുന്നു.

ഖത്തറിലെത്തുന്ന ആരാധകരുടെ അനുഭവം അസാധാരണമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഖത്തർ മ്യൂസിയത്തിലെ (ക്യുഎം) പബ്ലിക് ആർട്ട് ഡയറക്ടർ അബ്ദുൽറഹ്മാൻ അഹമ്മദ് അൽ ഇസ്ഹാഖ് പറഞ്ഞു. “സ്വാഭാവികമായും, വിവിധ ഇൻസ്റ്റാളേഷനുകൾ കായികമേഖലയിൽ നിന്നുംപ്രചോദിതമായിരിക്കും. എന്നാൽ ലോകകപ്പ് സ്‌പോർട്‌സിനെക്കുറിച്ചു മാത്രമല്ല. ഇത് സൗഹൃദം, ഐക്യം, മാനവികത എന്നിവയെ കുറിച്ചുള്ളതാണ്.” ഖത്തർ മ്യൂസിയം ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

നിലവിൽ, രാജ്യത്തുടനീളം 80ലധികം പൊതു കലാസൃഷ്ടികൾ ഖത്തറിനുണ്ട്. ലോകകപ്പ് സമയത്ത് 40 പുതിയ കലാസൃഷ്ടികൾ കൂട്ടിച്ചേർക്കും. മൊത്തത്തിൽ, ടൂർണമെന്റിൽ 100ലധികം പൊതു കലാസൃഷ്ടികൾ കാണാൻ കഴിയും, ഇത് രാജ്യത്തിന്റെ പൊതു ഇടങ്ങളെ വിശാലമായ ഔട്ട്ഡോർ ആർട്ട് മ്യൂസിയമാക്കി മാറ്റും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button