Qatar

ഖത്തർ ട്രാഫിക് ഡിപാർട്മെന്റിന്റെ കരുത്തു വർദ്ധിപ്പിച്ച് പുതിയ വാഹനങ്ങളെത്തി

പട്രോളിംഗ് വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വകുപ്പ് 30 ഫോർഡ് പട്രോളിംഗ് വാഹനങ്ങൾ കൂടി സ്വന്തമാക്കി കരുത്തു വർദ്ധിപ്പിച്ചു. ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ഭാഗമായി ട്രാഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തയ്യാറെടുപ്പിലാണ് ഇത് വരുന്നത്.

ഉദ്ഘാടനത്തിൽ പട്രോൾസ് ആൻഡ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഫോർ ഇൻവെസ്റ്റിഗേഷൻ അഫയേർസ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ജാസിം നാസർ അൽ ഹാമിദി, പട്രോളിംഗ് ആൻഡ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ലഫ്റ്റനന്റ് കേണൽ ജാബർ അലി അൽ കുബൈസി, താരിഖ് ഒമർ അൽമാന (അൽമാന ഗ്രൂപ്പ് ഫിനാൻഷ്യൽ ഡയറക്ടർ), മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഫിഫ ലോകകപ്പ് ഖത്തർ 2022നുള്ള തയ്യാറെടുപ്പുകളും ജനസംഖ്യാ വർധനവും കാരണം വിവിധ വകുപ്പുകൾക്ക് കൂടുതൽ വാഹനങ്ങളുടെ ആവശ്യകത ഇനിയുണ്ടാകും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിൽ ആധുനിക വാഹനങ്ങൾ ഉപയോഗിച്ച് ശേഷി വർദ്ധിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ തന്ത്രം. അതു വഴി പോലീസുകാർക്ക് അവരുടെ ചുമതലകൾ മികച്ച രീതിയിൽ നിർവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button