Qatar

ലോകകപ്പിനുണ്ടാകുന്ന ജൈവമാലിന്യം വളമാക്കി മാറ്റാനുള്ള പദ്ധതി നടപ്പിലാക്കി ഖത്തർ

ഈ വർഷത്തെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് സുസ്ഥിരത കൈവരിക്കുകയെന്ന ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ഖത്തർ നൂതനമായ പാരിസ്ഥിതിക പദ്ധതികൾ ആവിഷ്കരിക്കുന്നു. 2021 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ഫിഫ അറബ് കപ്പ്, ലോകകപ്പ് വേളയിൽ നടപ്പിലാക്കാനുള്ള പ്രോജക്ടുകൾ പരീക്ഷിക്കാനവസരം നൽകി.

പ്രധാന ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്നുണ്ടാകുന്ന ജൈവമാലിന്യങ്ങൾ പുനരുപയോഗം ചെയ്തു വളമാക്കാനുമുള്ള പാരിസ്ഥിതിക ശ്രമങ്ങൾ ഖത്തർ നടപ്പാക്കിയിട്ടുണ്ട്. 19 ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ 75 ടണ്ണിലധികം ജൈവമാലിന്യം ശേഖരിച്ചത് കമ്പോസ്റ്റാക്കി മാറ്റി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഫിഫ അറബ് കപ്പിൽ ഈ നേട്ടം കൈവരിക്കാൻ യോജിച്ച ജൈവ മാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കി. സ്റ്റേഡിയം സൈറ്റുകളിൽ, കമ്പോസ്റ്റബിൾ ഫുഡ് കണ്ടെയ്‌നറുകളുടെയും കട്ട്ലറികളുടെയും ഉപയോഗം പരമാവധിയാക്കുന്നതിനും മാലിന്യ വേർതിരിവിന്റെ ഉപയോഗത്തെക്കുറിച്ച് തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button