QatarSports

ഫിഫ അറബ് കപ്പ്: ടിക്കറ്റ് വിൽപ്പന ഇന്നു മുതൽ

ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ഇന്നു മുതല്‍ ആരംഭിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പിനു മുന്നോടിയായുള്ള മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകൾ ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വാങ്ങാൻ കഴിയും.

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ടം ആഗസ്റ്റ് 3ന് മുതല്‍ 17 വരെയാണ്. ഈ ദിവസങ്ങളില്‍ ഏത് സമയവും അപേക്ഷിക്കാം. വിസ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണന ലഭിക്കും. ലഭ്യമായ ടിക്കറ്റുകളേക്കാള്‍ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുത്ത് സെപ്തംബറിൽ അപേക്ഷകരെ വിവരമറിയിക്കും.

സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള ടിക്കറ്റ് വില്‍പന സമയത്ത് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റുകൾ ലഭ്യമാവുക. അവസാന ഘട്ട ടിക്കറ്റ് വില്‍പന നവംബര്‍ 2നും ആരംഭിക്കും. കൂടുതല്‍ വിവരങ്ങൾക്ക് https://www.fifa.com/tickets സന്ദര്‍ശിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button