HealthInternationalQatar

കോവിഡ് അപകടസാധ്യത അടിസ്ഥാനമാക്കി രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ ആരോഗ്യ മന്ത്രാലയം

കോവിഡ് അപകടസാധ്യത അടിസ്ഥാനമാക്കി രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. അപകടസാധ്യത എത്രത്തോളമുണ്ടെന്ന തോതനുസരിച്ച് ഗ്രീൻ, റെഡ്, എക്സെപ്ഷണൽ റെഡ് ലിസ്റ്റ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

ഗ്രീന്‍ ലിസ്റ്റിൽ 175 രാജ്യങ്ങള്‍ ഉണ്ടായിരുന്നത് 159 ആയി കുറഞ്ഞിട്ടുണ്ട്. അതേ സമയം 23 രാജ്യങ്ങള്‍ ഉണ്ടായിരുന്ന റെഡ് ലിസ്റ്റിൽ ഇപ്പോൾ 47 രാജ്യങ്ങളുമുണ്ട്. എക്സപ്ഷണല്‍ റെഡ് ലിസ്റ്റിൽ നിന്നും ശ്രീലങ്ക, ഫിലിപ്പൈന്‍സ് , സുഡാന്‍ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റിലേക്ക് മാറ്റുകയും ചെയ്തു.

നിലവില്‍ ബംഗ്‌ളാദേശ്, ഈജിപ്ത്, ഇന്ത്യ, നേപാള്‍, പാക്കിസ്ഥാന്‍, ബോത്സുവാന, ലിസോത്ത, നാംബിയ, സിംബാവേ എന്നീ രാജ്യങ്ങളാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റിലുള്ളത്. ലെബനൻ, യുഎഇ, സൗദി അറേബ്യ, കെനിയ, ജോർദാൻ എന്നിവർ റെഡ് ലിസ്റ്റിലേക്കും മാറി.

ലിസ്റ്റ് 2022 ജനുവരി 1 വൈകുന്നേരം 7 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റ് സന്ദര്‍ശിക്കുക

https://covid19.moph.gov.qa/…/travel…/Pages/default.aspx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button