QatarSports

ഖത്തർ ലോകകപ്പിന്റെ 24 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു

നവംബർ 20ന് ഖത്തർ ലോകകപ്പിലെ മത്സരം ആരംഭിക്കാൻ നൂറു ദിവസത്തിൽ താഴെ മാത്രം ബാക്കി നിൽക്കെ 2.45 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഫിഫ വ്യാഴാഴ്ച അറിയിച്ചു.

ഖത്തർ, യുഎസ്എ, ഇംഗ്ലണ്ട്, സൗദി അറേബ്യ, മെക്‌സിക്കോ, യുഎഇ, ഫ്രാൻസ്, അർജന്റീന, ബ്രസീൽ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നതെന്ന് ഫിഫ പ്രസ്താവനയിൽ പറഞ്ഞു.

കാമറൂൺ vs ബ്രസീൽ, ബ്രസീൽ vs സെർബിയ, പോർച്ചുഗൽ vs ഉറുഗ്വേ, കോസ്റ്റാറിക്ക vs ജർമ്മനി, ഓസ്‌ട്രേലിയ vs ഡെന്മാർക്ക് തുടങ്ങിയ ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾക്കാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ അനുവദിച്ചിരിക്കുന്നതെന്നും അത് പറയുന്നു.

ഫിഫ ടിക്കറ്റിംഗ് അക്കൗണ്ടിൽ ഒന്നോ അതിലധികമോ മത്സരങ്ങളുടെ ടിക്കറ്റുകൾ സ്ഥിരീകരിച്ച ഖത്തറിനു പുറത്തുള്ള ആരാധകർ അവരുടെ താമസ സൗകര്യം ബുക്ക് ചെയ്തും അവരുടെ ഹയ്യയ്ക്ക് (ടൂർണമെന്റിനുള്ള ഫാൻ ഐഡി) അപേക്ഷിച്ചും എത്രയും വേഗം അവരുടെ യാത്ര ആസൂത്രണം ചെയ്യണമെന്ന് ഫിഫ അറിയിച്ചു.

qatar2022.qa അല്ലെങ്കിൽ Hayya to Qatar 2022 ആപ്പ് വഴി (iOS, Android എന്നിവയിൽ ലഭ്യമാണ്) അപേക്ഷിക്കാം. സെപ്തംബർ അവസാനത്തോടെ അവസാന നിമിഷ ടിക്കറ്റ് വിൽപന ഘട്ടം ആരംഭിക്കുമെന്നും അവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button