QatarSports

ഖത്തർ ഒരുങ്ങുന്നത് ആസാധാരണവും അതിവിശിഷ്ടവുമായ ലോകകപ്പ് ടൂർണമെന്റിനെന്ന് ദേശീയ ടീമംഗം

ഖത്തറിൽ നടക്കുന്ന 2022ലെ ഫിഫ ലോകകപ്പ് പശ്ചിമേഷ്യയുടെ സംസ്കാരത്തെയും ഫുട്ബോളിനോടുള്ള ജനങ്ങളുടെ അഭിനിവേശത്തെയും ലോകത്തിനു മുന്നിൽ കാണിക്കുമെന്ന് ഇറാഖ് ദേശീയ ടീം അംഗവും റിയൽ സാൾട്ട് ലേക്ക് കളിക്കാരനുമായ ജസ്റ്റിൻ മെറാം പറഞ്ഞു.

ഖത്തർ അതിവിശിഷ്ടമായ ലോകകപ്പ് ടൂർണമെന്റിനായിരിക്കും ആതിഥേയത്വം വഹിക്കുകയെന്നു വിശ്വസിക്കുന്നതായി ഖത്തർ 2022.ക്യുഎക്കു നൽകിയ അഭിമുഖത്തിൽ മേരം വ്യക്തമാക്കി.

”മിഡിൽ ഈസ്റ്റ് ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നു ഞാൻ കരുതുന്നു. ഗംഭീരമായ കെട്ടിടങ്ങളും, മിഡിൽ ഈസ്റ്റിന്റെ സംസ്കാരവും, ഫുട്ബോളിനോടുള്ള അഭിനിവേശവും കണ്ട് ധാരാളം ആളുകൾ അത്ഭുതപ്പെടും. ഇത് ആളുകളുടെ മനസ്സിനെ ക്രിയാത്മകമായി മാറ്റുമെന്ന് ഞാൻ കരുതുന്നു.”അദ്ദേഹം പറഞ്ഞു.

ഖത്തറി ലോകകപ്പിന്റെ ഒരുക്കങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ആരാധകർക്കും കളിക്കാർക്കും ധാരാളം യാത്രാ സമയം ലാഭിക്കുന്നതാണ് വരാനിരിക്കുന്ന ലോകകപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. കായികതാരങ്ങൾക്ക് ധാരാളം യാത്ര ചെയ്യേണ്ടിവന്നാൽ അവരെ ശാരീരികമായി ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഓസ്‌ട്രേലിയയിൽ 2015 ൽ നടന്ന ഏഷ്യൻ കപ്പിനിടെ ഞങ്ങൾ വോലോങ്കോങ്ങിൽ നിന്ന് ബ്രിസ്‌ബേൻ, സിഡ്‌നി, ന്യൂകാസിൽ എന്നിവിടങ്ങളിലെല്ലാം പോയി. ഓരോ ഗെയിമിനും ശേഷം, ഞങ്ങൾ ഞങ്ങളുടെ ബാഗുകൾ പായ്ക്ക് ചെയ്യുക, ഫ്ലൈറ്റുകളിൽ കയറുക, യാത്ര ചെയ്യുക, ഒരു പുതിയ ഹോട്ടലിൽ എത്തുക, പായ്ക്ക് ചെയ്യുക, പരിശീലനം നൽകുക എന്നിവയായിരുന്നു. തുടർച്ചയായി ഇങ്ങിനെ മുന്നോട്ട് പോകുന്നത് നമ്മളെ അസ്വസ്ഥമാക്കും.”

ശൈത്യകാലത്ത് ലോകകപ്പ് കളിക്കുന്നത് മത്സരത്തിന് അനുയോജ്യമാകുമെന്നും ആ സമയത്തെ കാലാവസ്ഥ ഫുട്ബോൾ കളിക്കാൻ നല്ലതാണെന്നും പ്രകടനത്തിന്റെ നിലവാരം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button