QatarWeather

ഷമാൽ കാറ്റിനു സാധ്യതയില്ല, അടുത്ത മൂന്നാഴ്ചത്തെ കാലാവസ്ഥാ പ്രവചനവുമായി ക്യുഎംഡി

ഖത്തറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ക്യുഎംഡി) അടുത്ത മൂന്നാഴ്ചയിൽ ഖത്തറിലെ കാലാവസ്ഥയെക്കുറിച്ച് പൊതുവായ പ്രവചനങ്ങൾ പുറത്തു വിട്ടു.

ക്യുഎംഡി വെബ്‌സൈറ്റ് അനുസരിച്ച്, ഒക്ടോബർ 19 വരെ അടുത്ത മൂന്നാഴ്ചത്തേക്ക് ആപേക്ഷിക ആർദ്രത സാധാരണ നിലയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഖത്തറിലെ പരമാവധി പകൽ താപനില ഒക്‌ടോബർ 19 വരെ 32 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിൽ നിലനിൽക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

അതേ സമയത്തെ ഏറ്റവും കുറഞ്ഞ രാത്രികാല താപനില സാധാരണയേക്കാൾ അല്പം താഴെയായിരിക്കുമെന്നും 25°C നും 32°C നും ഇടയിൽ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. അടുത്ത മൂന്നാഴ്ചത്തേക്ക് ഖത്തറിൽ ഷമാൽ കാറ്റിന് സാധ്യതയില്ലെന്നും ക്യുഎംഡി അറിയിച്ചു.

ശക്തമായ ചൂടുള്ളതും വരണ്ടതുമായ വടക്കൻ കാറ്റാണ് ഷമാൽ, ഇത് മണൽക്കാറ്റും ഉയർന്ന കടലും ഉണ്ടാക്കുന്നു. സാധാരണയായി, ഷമാൽ കാറ്റ് മൂന്ന് മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കും.

ക്യുഎംഡിയുടെ കണക്കനുസരിച്ച് ഒക്ടോബർ 6 മുതൽ 12 വരെ പ്രതീക്ഷിക്കുന്ന മഴക്കു സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button