InternationalQatar

ഗാസയിലെ ദുരിതബാധിതർക്ക് വീണ്ടും സഹായമെത്തിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി

ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി (പിആർസിഎസ്) സഹകരിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) ഗാസയിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്കുള്ള മാനുഷിക സഹായ വിതരണം പൂർത്തിയാക്കി.

“വി ഓൾ സ്റ്റാൻഡ് ഫോർ പാലസ്തീൻ” എന്ന കാമ്പെയ്‌നിന് കീഴിൽ ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി ഏകോപിപ്പിച്ച്, ജനുവരി പകുതിയോടെ റഫാ ബോർഡർ ക്രോസിംഗ് വഴി ടൺ കണക്കിന് ഭക്ഷണസാധനങ്ങളും ദുരിതാശ്വാസ വസ്തുക്കളും ഗാസയിലേക്ക് എത്തിക്കുകയുണ്ടായി.

സഹായ വിതരണ സംവിധാനത്തെക്കുറിച്ചും ഗുണഭോക്താക്കളുടെ എണ്ണത്തെക്കുറിച്ചും, ഗാസയിലെ ക്യുആർസിഎസിന്റെ പ്രാതിനിധ്യ ഓഫീസ് മേധാവി ഡോ. അക്രം നാസർ വിശദീകരിച്ചു: “നൂറുകണക്കിന് വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ച യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ക്യുആർസിഎസ് ആരംഭിച്ച ഫലസ്തീൻ ദുരിതാശ്വാസ ക്യാമ്പയിന് കീഴിലാണ് സഹായ വിതരണം നടന്നത്”.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഈ മാനുഷിക ഇടപെടൽ മോശം അവസ്ഥയിൽ കഴിയുന്ന 12,000 ആളുകളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ സഹായിച്ചു, ഭക്ഷണപ്പൊതികളും ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്തുകൊണ്ട് മൊത്തം 500,000 ഖത്തർ റിയാലിന്റെ സഹായമാണ് ക്യുആർസിഎസ് നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button