EducationQatar

ജലത്തെയും എണ്ണയെയും വേർതിരിച്ചെടുക്കാനുള്ള പരീക്ഷണങ്ങളിൽ മുന്നേറ്റമുണ്ടാക്കി ഖത്തർ യൂണിവേഴ്സിറ്റി

ഖത്തർ യൂണിവേഴ്‌സിറ്റിയിലെ (ക്യുയു) ബിരുദ വിദ്യാർത്ഥികളായ മൈമൂന മുഹമ്മദും നദാ യഹ്‌യ ദയാബും അവരുടെ സൂപ്പർവൈസറും അനലിറ്റിക്കൽ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ഷാബി അബ്ബാസ് സൈദിയുടെ കീഴിൽ  എണ്ണയെയും ജലത്തെയും വേർതിരിച്ചെടുക്കാനുള്ള പരീക്ഷണങ്ങളിൽ സുപ്രധാന മുന്നേറ്റം നടത്തി.

അവരുടെ ഗവേഷണം എണ്ണ-ജല മിശ്രിതങ്ങളിൽ നിന്ന് കാര്യക്ഷമമായ എണ്ണ വീണ്ടെടുക്കുന്നതിനുള്ള ഒരു പുതിയ മെറ്റീരിയൽ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതു ജലത്തിന്റെ ഗുരുതരമായ പ്രശ്‌നം പരിഹരിക്കുന്നതിന് പരിഹാരം വാഗ്ദാനം ചെയ്യുന്നു. എണ്ണ ചോർച്ച മൂലമുണ്ടാകുന്ന മലിനീകരണവും ഇതിലൂടെ പരിഹരിക്കാം.

ഗതാഗതം, ഗാർഹിക ഉപയോഗം, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവയുടെ ഫലമായി ഉണ്ടാകുന്ന എണ്ണ ചോർച്ചകൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതിനാൽ വളരെക്കാലമായി ഒരു പ്രധാന ആശങ്കയാണ്.

എണ്ണ വീണ്ടെടുക്കുന്നതിനും വെള്ളത്തിൽ നിന്ന് വേർപെടുത്തുന്നതിനും ഫലപ്രദമായ മാർഗ്ഗങ്ങൾ ശാസ്ത്ര സമൂഹം സജീവമായി തേടുന്നുണ്ട്. ഇതിനിടയിലാണ് ഖത്തർ യൂണിവേഴ്സിറ്റിയിലെ ടീം ഈ ഉദ്യമത്തിൽ കാര്യമായ മുന്നേറ്റം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button