Qatar

ഖത്തറിൽ മുതിർന്ന പൗരന്മാരിലെ 25 ശതമാനവും അവയവദാനത്തിനായി രജിസ്റ്റർ ചെയ്തു

രാജ്യത്തുള്ള നൂറിലധികം ദേശീയതകളിൽ നിന്നുള്ള 463,000 ആളുകൾ ഖത്തറിന്റെ അവയവ ദാതാക്കളുടെ രജിസ്ട്രിയിൽ അവയവ ദാതാക്കളായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അവയവദാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഖത്തറിലെ മുതിർന്ന ജനസംഖ്യയുടെ 25 ശതമാനമാണ് ഈ സംഖ്യ.

ഈയിടെ ഒരു പത്രസമ്മേളനത്തോടനുബന്ധിച്ച് സംസാരിച്ച ഖത്തർ അവയവദാന കേന്ദ്രം (ഹിബ) ഡയറക്ടർ ഡോ. റിയാദ് ഫാദിൽ ഖത്തറിൽ രജിസ്റ്റർ ചെയ്ത ദാതാക്കളുടെ എണ്ണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും വ്യക്തമാക്കി.

“പ്രായപൂർത്തിയായ ജനസംഖ്യയുടെ 25% രജിസ്റ്റർ ചെയ്ത ദാതാക്കളായിരിക്കുന്നത് ലോകത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഒരു രാജ്യത്തിലുമില്ല.” അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ തുടർച്ചയായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഫലമായാണ് അവയവ ദാതാക്കളായി രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണം വർദ്ധിക്കുന്നത്.

2019 മേയിൽ 345,000 ത്തിലധികം പേർ അവയവ ദാതാക്കളായി രജിസ്റ്റർ ചെയ്തപ്പോൾ 2021 ജൂണിൽ 107,000 പേരുടെ വർദ്ധനവ് വീണ്ടുമുണ്ടായി. അവരുടെ മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ച വ്യക്തികളുടെ ലിസ്റ്റ് രഹസ്യമായാണു സൂക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button