IndiaKeralaQatar

ഇന്ത്യയിലെ ഖത്തർ വിസ സെന്ററുകൾ ഗാർഹിക തൊഴിലാളികൾക്കുള്ള അപേക്ഷ നാളെ മുതൽ സ്വീകരിക്കും

ഗാർഹിക തൊഴിലാളികൾക്കുള്ള അപേക്ഷകൾ ഇന്ത്യയിലെ ഖത്തർ വിസ സെൻററുകൾ നാളെ (ഏപ്രിൽ 25) മുതൽ സ്വീകരിച്ചു തുടങ്ങും. വിവിധ വകുപ്പുകളിലുള്ള ഗാർഹിക തൊഴിലാളികൾക്ക് (പുരുഷൻ/സ്ത്രീ) എൻട്രി വിസക്കായി അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാസം തന്നെ ഇന്ത്യയടക്കം 7 രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഖത്തര്‍ അംഗീകാരം നല്‍കിയിരുന്നു. ഖത്തര്‍ വിസ സെന്റര്‍ വെബ്‌സൈറ്റ് വഴി അപ്പോയന്റ്മെന്റ് എടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. അപ്പോയിന്റ്മെൻറ് എടുക്കാനുള്ള ലിങ്ക്: https://www.qatarvisacenter.com/home

കേരളത്തില്‍ കൊച്ചിക്കു പുറമേ മുംബൈ, ദില്ലി, കൊല്‍ക്കത്ത, ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ മറ്റു ഖത്തര്‍ വിസ സെന്ററുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button