QatarWeather

ഖത്തറിലെ വിവിധ സ്ഥലങ്ങളിൽ മഴ, മുന്നറിയിപ്പുമായി ക്യുഎംഡി

ദോഹയുൾപ്പെടെ ഖത്തറിലെ വിവിധ സ്ഥലങ്ങളിൽ മഴ പെയ്തു. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റ് അനുസരിച്ച്, രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വ്യത്യസ്‌ത തീവ്രതയുള്ള മഴയും ചില സമയങ്ങളിൽ ഇടിമിന്നലും നിരീക്ഷിക്കപ്പെടുന്നു.

എല്ലാവരോടും മുൻകരുതൽ എടുക്കാൻ ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു. നിലവിലെ കാലാവസ്ഥയിൽ പെട്ടെന്നുള്ള ശക്തമായ കാറ്റ്, കുറഞ്ഞ ദൂരക്കാഴ്ച എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ എല്ലാ സമുദ്ര പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് ക്യുഎംഡി ശുപാർശ ചെയ്യുന്നു.

ഇന്ന് രാവിലെ അൽ ഷെഹൈമിയയിൽ 15 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ ദോഹയിൽ 19 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button