IndiaQatar

വാക്സിനേഷൻ സ്വീകരിച്ച ഇന്ത്യക്കാരുടെ ക്വാറൻറീൻ നയം മാറ്റിയെന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ എംബസി

കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർ ഇന്ത്യയിൽ നിന്നും ഖത്തറിലേക്കു വരുമ്പോഴുള്ള ക്വാറന്റീൻ പോളിസിയിൽ മാറ്റം വന്നിട്ടുണ്ടെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾ തെറ്റാണെന്ന് ഖത്തർ ഇന്ത്യൻ എംബസി അറിയിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നും ഖത്തറിലേക്കു വരുന്ന വാക്സിനേഷൻ പൂർത്തിയാക്കിയവർ അടക്കമുള്ള എല്ലാവരുടെയും ക്വാറന്റീൻ നയം മാറിയിട്ടുണ്ടെന്നും ഇവർക്കു ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന തരത്തിലും വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് എംബസി പ്രതികരിച്ചത്.

ഏറ്റവും പുതിയ വിവരങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ട്രാവൽ നയങ്ങൾ പരിശോധിക്കാനും അത് എയർലൈനിനോടു ബന്ധപ്പെട്ട് സ്ഥിരീകരിക്കാനും എംബസി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button