QatarSports

ഫിഫ ലോകകപ്പിനു മുന്നോടിയായി ഖത്തറിലെ വീട്ടുവാടക കുതിച്ചുയരുന്നു

ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖല 2022 രണ്ടാം പാദത്തില്‍ വാടകയില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചതായും അപ്പാര്‍ട്ട്മെന്റുകളില്‍ ഉയര്‍ന്ന വര്‍ദ്ധനവുണ്ടായതായും കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡിന്റെ ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് റിവ്യൂ പറയുന്നു. ലോകകപ്പിന് മുന്നോടിയായുള്ള ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് വാടക 30 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ആദ്യപാദത്തിൽ 5-7 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടു ഡിമാന്‍ഡിൽ ഉണ്ടായ വര്‍ദ്ധനവ് ഭൂവുടമകള്‍ മുതലെടുത്തതിനാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ റെസിഡന്‍ഷ്യല്‍ വാടക വര്‍ദ്ധനവ് ത്വരിതപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ജൂണില്‍, കുഷ്മാനും വേക്ക്ഫീല്‍ഡും കണക്കാക്കുന്നത്, കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ അപ്പാര്‍ട്ട്‌മെന്റ് വാടക ശരാശരി 30 ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്നാണ്.

ലോകകപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കായി പതിനായിരക്കണക്കിന് അപ്പാര്‍ട്ട്മെന്റുകള്‍ ആരാധകര്‍ക്കും ജീവനക്കാര്‍ക്കുമായി റിസര്‍വ് ചെയ്തിരിക്കുന്നതിനാല്‍, ലോകകപ്പിന് മുന്നോടിയായുള്ള താമസത്തിനുള്ള ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. ഇതാണു വാടക വര്‍ദ്ധനവിനു കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button