QatarSports

ഗോൾ നേടിയതിനു ശേഷം സുജൂദ് നടത്തി റൊണാൾഡോ, വീഡിയോ വൈറൽ

പ്രശസ്ത പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ എഫ്‌സിക്ക് വേണ്ടി നേടിയ ഗോളിന് ശേഷം സുജൂദ് ചെയ്ത അവിസ്മരണീയ നിമിഷത്തിന്റെ വീഡിയോ ക്ലിപ്പ് വൈറലാകുന്നു.

സൗദി ലീഗിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന മത്സരത്തിൽ അൽ ഷബാബിനെതിരെ 3-2 എന്ന സ്‌കോറിന് അൽ നസർ വിജയം നേടിയപ്പോൾ അവസാന ഗോൾ താരത്തിന്റെ വകയായിരുന്നു. അതിനു ശേഷമാണ് താരം സുജൂദ് നടത്തിയത്.

‘സുജൂദ്’ എന്നത് മക്കയിലെ കഅബയ്ക്ക് നേരെ സാഷ്ടാംഗം പ്രണമിക്കുന്ന ഇസ്‌ലാമികമായ പ്രവൃത്തിയാണ്, ഇത് അല്ലാഹുവിനോടുള്ള അഗാധമായ ആദരവും വിധേയത്വവും സൂചിപ്പിക്കുന്നു.

ഗോൾ നേടിയതിനു ശേഷം റൊണാൾഡോ സുജൂദ് നടത്തിയതിനെ സഹതാരങ്ങളും ആരാധകരും കയ്യടികളോടെയാണ് വരവേറ്റത്. സോഷ്യൽ മീഡിയയിലും താരം അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button