Qatar

ഖത്തറിൽ അഞ്ച് മൊബൈൽ റെസ്റ്റോറന്റുകൾ തുറക്കാൻ സൗദിയിൽ നിന്നും അൽബൈക്കിന്റെ ട്രക്കുകളെത്തി

പ്രശസ്ത സൗദി ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ‘അൽബൈക്ക്’ ഖത്തറിൽ അഞ്ച് മൊബൈൽ റെസ്റ്റോറന്റുകൾ ഉടൻ തുറക്കുമെന്ന് പ്രഖ്യാപിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അടിക്കുറിപ്പോടെ ഇതു സംബന്ധിച്ച വീഡിയോ അൽബൈക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു.

“ഫുട്ബോൾ മത്സരങ്ങൾക്കിടയിൽ ആരാധകരെ സേവിക്കാൻ ഖത്തറിലേക്ക് പോകുന്ന 5 മൊബൈൽ റെസ്റ്റോറന്റുകളിൽ ആദ്യ രണ്ടെണ്ണം” എന്ന തലക്കെട്ടോടെ ഖത്തറിലേക്കു പോകുന്ന രണ്ടു ട്രക്കുകളുടെ വീഡിയോ അവർ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

‘സ്‌നേഹം ലോകത്തെ ഒന്നിപ്പിക്കുന്നു’ എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന അൽബെയ്‌ക്ക്, ജിദ്ദ ആസ്ഥാനമാക്കി, വിവിധതരം സോസുകൾക്കൊപ്പം ബ്രോസ്റ്റഡ്, ഫ്രൈഡ് ചിക്കൻ എന്നിവയാണ് പ്രധാനമായും വിൽക്കുന്നത്. സൗദി അറേബ്യയിലെ ഏറ്റവും വലിയ റസ്റ്റോറന്റ് ശൃംഖലയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button