HealthQatar

സുപ്രധാന നാഴികക്കല്ലു പിന്നിട്ട് കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം, ഖത്തറിനു ശുഭപ്രതീക്ഷ

ഖത്തറിലെ മുതിർന്ന ജനസംഖ്യയിലെ 50.1 ശതമാനം പേർക്കും ഒരു വാക്സിൻ ഡോസ് എങ്കിലും നൽകി ഖത്തറിലെ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം സുപ്രധാന നാഴികക്കല്ലു പിന്നിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെ 1,876,178 കൊവിഡ് ഡോസുകൾ നൽകിയപ്പോൾ 1,137,843 പേർക്ക് കുറഞ്ഞത് ഒരു വാക്സിൻ ഡോസ് ലഭിക്കുകയും 738,335 പേർക്ക് (മുതിർന്നവരുടെ 32.7 ശതമാനം) രണ്ട് ഡോസുകളും നൽകിയിട്ടുണ്ട്. ദേശീയ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം വേഗത്തിലാണു പുരോഗമിക്കുന്നത്.

കൂടുതൽ വാക്സിനുകളുടെ ലഭ്യതയും അധിക വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്നതും ഫെബ്രുവരി മുതൽ വാക്സിനേഷൻ പരിപാടിയുടെ വേഗത ഗണ്യമായി വർദ്ധിപ്പിക്കാൻ ഖത്തറിനെ പ്രാപ്തമാക്കി. ഓരോ ജനങ്ങൾക്കും വാക്സിൻ നൽകുന്ന കാര്യത്തിൽ ലോകത്തിലെ മികച്ച പത്തു രാജ്യങ്ങളിലൊന്നാണ് ഖത്തർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button