QatarSports

ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി മറ്റൊരു ഹയ്യ കാർഡ് സേവന കേന്ദ്രം തുറന്ന് സുപ്രീം കമ്മിറ്റി

ഈ വർഷത്തെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (SC) മറ്റൊരു ഹയ്യ കാർഡ് സേവന കേന്ദ്രം തുറന്നു. ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെന്ററിലെ (DECC) ഏറ്റവും പുതിയ സൗകര്യം, ഹയ്യ കാർഡ് അന്വേഷണങ്ങളുള്ള ആരാധകർക്ക് മുഖാമുഖ സേവനം നൽകും.

ആരാധകർക്ക്ഫിസിക്കൽ ഹയ്യ കാർഡ് പ്രിന്റ് ചെയ്യാൻ കഴിയുമെങ്കിലും ഇത് നിർബന്ധമല്ലെന്ന് അപേക്ഷകർ ശ്രദ്ധിക്കേണ്ടതാണ്. ഡിസംബർ 23 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും ഈ കേന്ദ്രം പ്രവർത്തിക്കും. അലി ബിൻ ഹമദ് അൽ അത്തിയ അരീനയ്ക്ക് (ABHAA) ശേഷം തുറക്കുന്ന രണ്ടാമത്തെ ഹയ്യ സേവന കേന്ദ്രമാണിത്.

എല്ലാ ഫിഫ ലോകകപ്പ് ഖത്തർ 2022 ടിക്കറ്റ് ഉടമകൾക്കും ഹയ്യ കാർഡ് നിർബന്ധമാണ്. മത്സര ടിക്കറ്റ് ഉടമകൾക്ക് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനവും സൗജന്യ പൊതുഗതാഗതവും ഇത് നൽകും. അന്താരാഷ്ട്ര ആരാധകർക്കുള്ള പ്രവേശനാനുമതിയായും ഇത് പ്രവർത്തിക്കും. അന്താരാഷ്‌ട്ര തലത്തിലുള്ള അംഗീകൃത ഹയ്യ കാർഡ് ഉടമകൾക്ക് എൻട്രി പെർമിറ്റിന്റെ PDF കോപ്പി ഇമെയിൽ വഴി ലഭിക്കും.

ഹയ്യ കാർഡ് ആപ്ലിക്കേഷനുകൾ ഓൺലൈനായോ ഐഒഎസ് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവ വഴി ലഭ്യമാകുന്ന ‘ഹയ്യ ടു ഖത്തർ 2022’ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ചെയ്യാം. അപേക്ഷകർക്ക് സാധുവായ ഒരു മാച്ച് ടിക്കറ്റ് നമ്പർ ഉണ്ടായിരിക്കുകയും അവരുടെ വ്യക്തിഗത വിശദാംശങ്ങൾ, പാസ്‌പോർട്ട് ഫോട്ടോ, താമസ വിവരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുകയും വേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button