InternationalQatar

ഷാർജയിൽ ഇനി മുതൽ വാരാന്ത്യ അവധി മൂന്നു ദിവസം

ഷാർജയിലെ പൊതുമേഖല ആഴ്ചയിൽ നാല് ദിവസം പ്രവൃത്തി ദിവസവും മൂന്ന് ദിവസം വാരാന്ത്യ അവധിയും സ്വീകരിക്കും. വ്യാഴാഴ്ച ചേർന്ന ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലാണ് തീരുമാനം. 2022 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.

ജീവനക്കാർ രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെ പ്രവർത്തിക്കണം. ഇത് നിലവിലുള്ള പ്രവർത്തി ദിവസത്തേക്കാൾ 90 മിനിറ്റ് കൂടുതലാണ്. ശനി-ഞായർ വാരാന്ത്യ അവധിയും വെള്ളിയാഴ്ച പകുതി അവധിയും ഏർപ്പെടുത്തിയ യുഎഇയുടെ തീരുമാനത്തിനു പിന്നാലെയാണ് ഷാർജയും  തീരുമാനമെടുത്തത്.

തൊഴിൽ ദിവസങ്ങളിൽ മാറ്റം വരുത്താൻ സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക നിർദ്ദേശമൊന്നും ലഭിക്കില്ലെന്നും അവരുടെ സ്വന്തം വിവേചനാധികാരത്തിൽ അത് ചെയ്യാമെന്നും യുഎഇ തൊഴിൽ മന്ത്രി പറഞ്ഞു. ഇത് ഷാർജയുടെ സർക്കാർ മേഖലയെ ഗൾഫിലും മിഡിൽ ഈസ്റ്റിലും പൂർണ്ണമായി നാല് ദിവസത്തെ പ്രവൃത്തി ആഴ്ച അംഗീകരിക്കുന്ന ആദ്യ മേഖലയാക്കി മാറ്റുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button